2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഹരിതസേന ഇക്കോ സെൻസ് പ്രോഗ്രാം

September 27, 2026

കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിത സേന ഇക്കോ സെൻസ് പ്രോഗ്രാം സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സാവിത്രി ഭദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടറും ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്ററുമായ ശ്രീ.വിനീത് കെ.എം. മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.സുജിത്ത് കളീയ്ക്കൽ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനപ്രതിനിധികളും പഞ്ചായത്ത് ഉദ്യോഗസ്ഥരും വിവിധ സ്കൂളുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.

#ഹരിതസേന 
#ഏകോസെൻസ്

Eco Sense