യോഗാദിനാചരണം
June 30, 2026
കുളനട ഗ്രാമപഞ്ചായത്തിന്റെയും ഗവണ്മെന്റ് ആയുർവേദ ഹോമിയോ ഡിസ്പെൻസറികളുടേയും സംയുക്ത ആഭിമുഖ്യത്തിൽ കുളനട ആരോഗ്യനികേതനം ഹെൽത്ത് തീം പാർക്കിൽ വച്ചു യോഗ ദിനചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി.സാവിത്രി ഭദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ് ശ്രീ.സുജിത്ത് കളീയ്ക്കൽ സ്വാഗതം ആശംസിച്ചു. കുളനട മെഡിക്കൽ ട്രസ്റ്റ് ഡയബറ്റിക് കെയർ സെന്റർ മാനേജിങ് ഡയറക്ടർ ഡോ. വിജയകുമാർ ജി മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സുജ എം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.സൂസൻ തോമസ്, ശ്രീമതി.അമ്പിളി.എം, ശ്രീമതി.ശോഭന അച്യുതൻ, ശ്രീ.രാജു.പി.പി, ശ്രീമതി.എലിസബത്ത്.എം, ശ്രീമതി.ലാലമ്മ വർഗീസ്, HMC പ്രതിനിധികൾ, ഹോമിയോ ഡിസ്പെന്സറി മെഡിക്കൽ ഓഫീസർ ഡോ.സുനിത ജിഎസ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീമതി.ചാന്ദിനി പി എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് യോഗ പരിശീലകരായ ഡോ.ശാരിക, ജയന്തി പി എന്നിവർ ചെയർ യോഗ പരിശീലനം നടത്തി. ഞെട്ടൂർ, ഉള്ളന്നൂർ യോഗ ക്ലബ്ബുകൾ യോഗ ഡാൻസ് അവതരിപ്പിച്ചു. ആയുർവേദ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.മീര രവീന്ദ്രൻ നന്ദി അറിയിച്ചു.