2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
നിര്‍മ്മല കുളനട പദ്ധതി - സമഗ്ര ശുചിത്വ ദൗത്യം

October 3, 2026

നിർമലം - പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് കുളനട ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന നിർമ്മല കുളനട പദ്ധതി - സമഗ്ര ശുചിത്വ ദൗത്യം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പോൾ രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സുജിത്ത് കളീയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. രാജൻ മത്തായി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി.സാവിത്രി ഭദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സുജ സന്തോഷ്, ജനപ്രതിനിധികളായ ശ്രീമതി.അമ്പിളി റ്റി, ശ്രീമതി.ഷീബാ ബിനോജ്, ശ്രീ.രാജു  പി പി, ശ്രീ.സുരേഷ് പി റ്റി, ശ്രീ.ജി രഘുനാഥ്, ശ്രീമതി.ജെനി ആനന്ദ്, ശ്രീ.പി ആർ മോഹൻദാസ്, റോട്ടറി ക്ലബ്‌ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.പി നന്ദകുമാർ നന്ദി രേഖപെടുത്തി.പ്രധാന ജംഗ്ഷനുകളിലെ സ്ഥിരമായ ശുചീകരണത്തിനും ഇതോടൊപ്പം തുടക്കമായി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, ശുചിത്വ സേനാംഗങ്ങൾ, വി ബി ജി റാം ജി തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കുളനട ടൗൺ മുതൽ മാന്തുക കുപ്പണ്ണൂർ വരെ  ശുചിത്വ സന്ദേശയാത്ര നടന്നു. തുടർന്ന് ശുചിത്വ പ്രതിജ്ഞ, സ്പെഷ്യൽ ഗ്രാമസഭ, മാസ് ക്ലീനിംഗ് എന്നിവയും നടന്നു.

Sanitation