2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഓപ്പറേഷന്‍ തൂഫാന്‍ 2.0

September 28, 2026

തദ്ദേശസ്വയംഭരണം, പോലീസ്, എക്സൈസ് വകുപ്പുകൾ സംയോജിതമായി സുരക്ഷിതമായ ഭാവിയും ലഹരി മുക്തമായ സമൂഹത്തെയും ലക്ഷ്യം വെച്ച് നടപ്പിലാക്കുന്ന പദ്ധതിയായ ഓപ്പറേഷന്‍ തൂഫാൻ 2.0 ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.പോൾ രാജൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.സുജിത്ത് കളീയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.പി നന്ദകുമാർ സ്വാഗതം ആശംസിച്ചു. പന്തളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ.ഗോപകുമാർ ഓപ്പറേഷൻ തൂഫാൻ സംബന്ധിച്ച നടപടികൾ വിശദീകരിച്ചു. ഉളനാട് പ്രതീക്ഷ ബഡ്സ്  റിഹാബിലിറ്റേഷൻ സെന്‍ററിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി.സാവിത്രി ഭദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.രാജൻ മത്തായി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സുജ സന്തോഷ്, ജനപ്രതിനിധികളായ ശ്രീമതി.സൂസൻ തോമസ്, ശ്രീമതി.അമ്പിളി റ്റി, ശ്രീമതി.ഷീബാ ബിനോജ്, ശ്രീ.രാജു പി പി, ശ്രീമതി.എലിസബത്ത്, ശ്രീ.പി റ്റി സുരേഷ്, ശ്രീ.ജി രഘുനാഥ്, ശ്രീമതി.ജെനി ആനന്ദ്, ശ്രീ.പി ആർ മോഹൻദാസ് എന്നിവർ ആശംസകൾ അറിയിച്ചു. തൂഫാൻ ഫ്ലാഗ് ഉയർത്തൽ, തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയേഴ്സിന് ബാഡ്ജ് വിതരണം എന്നിവ സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്റുകൾ, ഹരിത കർമ്മ സേനാംഗങ്ങൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ.അജീഷ് നന്ദി രേഖപ്പെടുത്തി.

Thoofan 2.0