2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

പോള്‍ രാജന്‍

പ്രസിഡൻ്റ്

സാവിത്രി വി ജി

വൈസ് പ്രസി‍ഡന്‍റ് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

രാജന്‍ മത്തായി

ചെയര്‍പേഴ്സണ്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുജ എം

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

സുജിത്ത് പി റ്റി

ചെയര്‍പേഴ്സണ്‍ , ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി

പി നന്ദകുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

സ്ഥലം : കുളനട

താലൂക്ക് : കോഴഞ്ചേരി

ജില്ല : പത്തനംതിട്ട

വില്ലേജുകള്‍ : കുളനട, മെഴുവേലി

വാര്‍ഡുകള്‍ : 17

വിസ്തീര്‍ണ്ണം : 21.57 ച.കി.മീ.

ജില്ലാ പഞ്ചായത്ത് : പത്തനംതിട്ട

ബ്ലോക്ക് പഞ്ചായത്ത് : പന്തളം

നിയമസഭാ മണ്ഡലം : ആറന്മുള

ലോകസഭാ മണ്ഡലം : പത്തനംതിട്ട

ജനസംഖ്യ (2011) : 23545 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കുളനട പഞ്ചായത്തിന്റെ ചരിത്രം പന്തളം രാജവംശത്തോടും തെക്കുംകൂർ–അറുക്കാലിക്കൽ ഭരണപരമ്പരകളോടും ബന്ധപ്പെട്ടതാണ്. കൊല്ലവർഷം 79-ൽ പാണ്ഡ്യരാജാക്കന്മാരുടെ ഒരു വിഭാഗം ഇവിടെ അധികാരം സ്ഥാപിച്ച് കൈപ്പുഴ മേലേടത്തു കോയിക്കലിൽ താമസമാക്കി, തുടർന്ന് ക്ഷേത്രങ്ങളും സാമൂഹിക-സാംസ്കാരിക കേന്ദ്രങ്ങളും വികസിച്ചു. ശൈവ-വൈഷ്ണവ പാരമ്പര്യങ്ങളോടൊപ്പം ബ്രാഹ്മണ സമൂഹത്തിന്റെ സ്വാധീനവും ജന്മി–കുടിയാൻ വ്യവസ്ഥയും ശക്തമായി നിലനിന്നിരുന്നു; അതോടൊപ്പം ജാതിവ്യവസ്ഥ മൂലം താഴ്ന്ന ജാതിക്കാർ സാമൂഹിക വിവേചനവും വിദ്യാഭ്യാസനിഷേധവും അനുഭവിച്ചു. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തുമ്പമണ്‍ ശ്രീവടക്കുംനാഥ ക്ഷേത്രം എന്നിവ ഉൾപ്പെടെയുള്ള പുരാതന ക്ഷേത്രങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളും ഈ പ്രദേശത്തിന്റെ പൈതൃകചിഹ്നങ്ങളാണ്. വിദ്യാഭ്യാസരംഗത്ത് സംസ്കൃതപഠന കേന്ദ്രങ്ങൾ, പഴയ സ്കൂളുകൾ, പിന്നീട് സർക്കാർ സ്ഥാപനങ്ങൾ എന്നിവ സ്ഥാപിതമായി. സ്വാതന്ത്ര്യസമരത്തിലും പുരോഗമന...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

October 3, 2026

നിര്‍മ്മല കുളനട പദ്ധതി - സമഗ്ര ശുചിത്വ ദൗത്യം

നിർമലം - പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് കുളനട ഗ്രാമ പഞ്ചായത്ത്‌ നടപ്പാക്കുന്ന നിർമ്മല കുളനട പദ്ധതി - സമഗ്ര ശുചിത്വ ദൗത്യം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പോൾ രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. സുജിത്ത് കളീയ്ക്കൽ അദ്ധ്യക്ഷത വഹിച്ച...

കൂടുതൽ വായിക്കുക