All social security and welfare fund pensioners whose pension was sanctioned before 31st December 2025 are required to do mustering through Akshaya Kendra from 17th July to 31st October 2026
വായനദിനാചരണവും ലഹരിവിരുദ്ധദിനാചരണവും

June 30, 2026

കുളനട ഗ്രാമപഞ്ചായത്ത് ലൈബ്രറി ആൻഡ് റീഡിങ്റൂമിന്റെ ആഭിമുഖ്യത്തിൽ  വായനദിനാചരണവും ലഹരിവിരുദ്ധദിനാചരണവും,  29/06/2026  3.00 പി.എം ന് കുളനട പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂളിൽ  വച്ച് നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മറ്റിചെയർപേഴ്സൺ ശ്രീ.സുജിത്ത് കളീയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 11-ാം വാര്‍ഡ് മെമ്പർ ശ്രീമതി.ലാലമ്മ വർഗീസ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി.സാവിത്രി ഭദ്രൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന്വായനാദിനാചരണത്തിന്റെ സന്ദേശവും പി.എന്‍.പണിക്കർ അനുസ്മരണ പ്രഭാഷണവും 13-ാം വാര്‍ഡ് മെമ്പർ ശ്രീ.ജി.രഘുനാഥ് നിർവ്വഹിച്ചു.

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായുളള ബോധവൽക്കരണ ക്ലാസ്സിന് പത്തനംതിട്ട എ.ആര്‍. ക്യാമ്പ് അസി.സബ് ഇൻസ്‌പെക്ടർ ശ്രീ.അനീഷ്.റ്റി.എന്‍ നേതൃത്വം നല്‍കി. വാർഡ് മെമ്പർമാരായ ശ്രീമതി.അമ്പിളി.റ്റി, ശ്രീമതി.ഷീബാ ബിനോജ്, സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീ.ശ്രീകുമാർ എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു.

തുടർന്ന് പഞ്ചായത്ത് ലൈബ്രറിയൻ ശ്രീമതി.സുജാ എലിസബത്ത് ചാക്കോ യോഗത്തിന് കൃതജ്ഞത അറിയിച്ചു. 

Reading Day