This website is under construction. Its content is incomplete
സ്ഥാപന ചരിത്രം

തിരുവിതാംകോട് രാജ്യത്ത് തിരുവല്ല താലൂക്കില്‍ പന്തളം വടക്കേക്കര വില്ലേജില്‍പ്പെട്ട ഞെട്ടൂര്‍, കൈപ്പുഴ, മാന്തുക, ഉളനാട് എന്നീ കരകളും, മുഴക്കുഴ വില്ലേജിലെ ഉളളന്നൂരും മെഴുവേലി വില്ലേജിലെ തുമ്പമണ്‍ താഴം കരകളും കൂടി ചേര്‍ന്ന് 1953-ല്‍ കുളനട പഞ്ചായത്തു രൂപീകരിച്ചു. പിന്നീട് ചെങ്ങന്നൂര്‍ താലൂക്കിലും 1984 മുതല്‍ കോഴഞ്ചേരി താലൂക്കിലും ഉള്‍പ്പെടുന്നു. ആദ്യ വില്ലേജ് യൂണിയന്‍ പ്രസിഡന്റ്  എം.പി.തേവന്‍ ആയിരുന്നു. പഞ്ചായത്തിന്റെ ആസ്ഥാനം ആദ്യം ഉളനാട്ടിലായിരുന്നു.