All social security and welfare fund pensioners whose pension was sanctioned before 31st December 2025 are required to do mustering through Akshaya Kendra from 17th July to 31st October 2026
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ നടന്നു

June 5, 2026

കുളനട: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക ഗ്രാമസഭ ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ. സുജിത്ത് കളീയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി.സാവിത്രി ഭദ്രന്‍ സ്വാഗതം ആശംസിച്ചു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോള്‍ രാജന്‍ ഉദ്ഘാടനം ചെയ്തു. 

ഉദ്ഘാടന പ്രസംഗത്തില്‍ പ്രസിഡന്റ് പരിസ്ഥിതി ദിനാചരണം സംബന്ധിച്ച് വിശദീകരിച്ചു. മാലിന്യസംസ്ക്കരണ രംഗത്ത് നമ്മുടെ പഞ്ചായത്ത് വലിയ മുന്നേറ്റം തന്നെ നടത്തി. ഹരിതകര്‍മ്മ സേനയുടെ സേവനം വളരെ പ്രശംസനാര്‍ഹമാണ്. ആരോഗ്യരംഗത്ത് നാം നേടിയ പുരോഗതി ശുചിത്വ രംഗത്ത് നേടിയ പുരോഗതിയുടെ ബാക്കിപത്രമാണ്. നമ്മുടെ തോടുകള്‍, കുളങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍ എന്നിവ മലിനമാകാതെ സംരക്ഷിക്കണം.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പ്ലാസ്റ്റിക് മുക്ത പ്രവർത്തനങ്ങൾ, ശുചീകരണ യജ്ഞങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഗ്രാമസഭ ആഹ്വാനം ചെയ്തു.

ഗ്രാമപഞ്ചായത്ത് ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ. സുജിത്ത് കളീയ്ക്കല്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമസഭാ അംഗങ്ങള്‍ പ്രതിജ്ഞ ഏറ്റുചൊല്ലി. യോഗത്തിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി.ചാന്ദ്നി പി നന്ദി രേഖപ്പെടുത്തി.

Special Gramasabha