All social security and welfare fund pensioners whose pension was sanctioned before 31st December 2025 are required to do mustering through Akshaya Kendra from 17th July to 31st October 2026
മഴക്കാലപൂർവ്വ ശുചീകരണം

May 29, 2026

മാരിയില്ല മഴക്കാലം: കുളനട പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ യജ്ഞത്തിന് തുടക്കമായി.

മഴക്കാലം അടുത്തുവരുന്ന സാഹചര്യത്തിൽ, പകർച്ചവ്യാധികൾ തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന 'മഴക്കാലപൂർവ്വ ശുചീകരണ യജ്ഞം' തുടക്കമായി. 

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത്തല ഉദ്ഘാടനം കുളനട സസ്യ മാർക്കറ്റിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സുജിത്ത് കളിയ്ക്കലിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.പോൾ രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.രാജൻ മത്തായി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീ.ജി.രഘുനാഥ്, ശ്രീ.രാജു.പി.പി, ശ്രീ.പി.റ്റി.സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹരിതകർമ്മ സേന, തൊഴിലുറപ്പ് അംഗങ്ങൾ,  ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ചടങ്ങിന് എച്ച്. ഐ ശ്രീ.രാജേഷ് കുമാർ നന്ദി അറിയിച്ചു. കുളനട ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനത്തിന് തുടക്കമായി. വിവിധ വാർഡുകളിൽ വാർഡ് മെമ്പർമാർ നേതൃത്വം നൽകി. ഉറവിട നശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ വീടുകൾ കയറിയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ  ആരംഭിച്ചിട്ടുണ്ട്. പൊതുസ്ഥാപനങ്ങൾ വൃത്തിയാക്കുന്നതിനും, പൊതു കിണറുകൾ ശുചീകരിക്കുന്നതിനും തുടക്കമായി.

ഒരു പകർച്ചവ്യാധിരഹിത വർഷമാക്കി മാറ്റാൻ ഈ യജ്ഞത്തിൽ എല്ലാ ജനങ്ങളും സജീവമായി പങ്കുചേരണമെന്ന് പഞ്ചായത്ത്‌ ഭരണസമിതി അഭ്യർത്ഥിച്ചു.

premonsoon