ശബരിമല തീര്ത്ഥാടനം - താല്ക്കാലിക ജീവനക്കാരെ നിയമിക്കുന്നു
October 5, 2026
2026-27 വർഷത്തിലെ ശബരിമല തീർത്ഥാടനത്തിനോടനുബന്ധിച്ച് കുളനട ഗ്രാമ പഞ്ചായത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് താൽക്കാലികമായി ആളുകളെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. സെക്യൂരിറ്റി ഗാർഡ് (4), ലൈഫ് ഗാർഡ് (4), ശുചീകരണ തൊഴിലാളികൾ (2), ഇൻഫർമേഷൻ സെന്റർ സ്റ്റാഫ് (2) .താൽപര്യമുള്ളവർ ബയോഡേറ്റ സഹിതം 23/10/2026 തീയതി 5 പി എം മുൻപായി അപേക്ഷ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതും,24/10/2026–ാം തീയതി രാവിലെ 10.30 മണിയ്ക്ക് കുളനട ഗ്രാമ പഞ്ചായത്ത് ഹാളിവച്ച് നടക്കുന്ന അഭിമുഖത്തിൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകേണ്ടതുമാണ്.