സമാദരം 2026
July 6, 2026
കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പരിധിയിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങായ "സമാദരം 2026" പ്രശസ്ത സാഹിത്യകാരൻ ശ്രീ.ബെന്യാമിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.സുജിത്ത് കളീയ്ക്കൽ സ്വാഗതം ആശംസിച്ചു.
ജുവനൈൽ ജസ്റ്റിസ് ബോർഡ് മെമ്പറും, സൈക്കോളജിസ്റ്റുമായ ശ്രീ.ഷാൻ ഗോപൻ ക്ലാസുകൾ നയിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി.സവിത അജയകുമാർ മുഖ്യ സന്ദേശം നൽകി.
പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സോഫിയ രാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.സാവിത്രി ഭദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.വിലാസിനിയമ്മ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സുജാ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.ഷീജ മോനച്ചൻ, ശ്രീമതി.പ്രതിഭ സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.സൂസൻ തോമസ്, ശ്രീമതി.അമ്പിളി റ്റി, ശ്രീമതി.ഷീബ ബിനോജ്, ശ്രീ.രാജു പി പി, ശ്രീമതി.എലിസബത്ത് എം, ശ്രീ.പി റ്റി സുരേഷ്, ശ്രീ.ജി രഘുനാഥ്, ശ്രീ.പി ആർ മോഹൻദാസ് എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ശ്രീമതി.ചാന്ദ്നി പി കൃതജ്ഞത രേഖപ്പെടുത്തി.