ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
VB-G RAM G പദ്ധതിക്ക് കുളനട ഗ്രാമപഞ്ചായത്തിൽ തുടക്കമായി

July 2, 2026

VB-G RAM G പദ്ധതിയുടെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ബഹു.കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പോൾ രാജൻ നിർവഹിച്ചു.
കുളനട ഗ്രാമപഞ്ചായത്ത് വികസന  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.രാജൻ മത്തായി അദ്ധ്യക്ഷനായ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.സുജ സന്തോഷ്‌ സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികളായ ശ്രീമതി.സൂസൻ തോമസ്, ശ്രീമതി.എലിസബത്ത്, ശ്രീമതി.ലാലമ്മ വർഗീസ്, ശ്രീമതി.അമ്പിളി റ്റി, ശ്രീ.പി റ്റി സുരേഷ് എന്നിവർ ആശംസകൾ നേർന്നു. അക്രഡിറ്റഡ് എഞ്ചിനീയർ  ശ്രീ.അഭിഷേക് കൃതജ്ഞത അറിയിച്ചു. VB-G RAM G ജീവനക്കാർ, മേറ്റുമാർ, തൊഴിലാളികൾ, എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

VB-G RAM G