ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമപഞ്ചായത്തിന്‍റെ സ്ഥാപന ഘടന

  • പ്രസിഡന്‍റ്

പഞ്ചായത്തിന്‍റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്‍റ്. പഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനടപടികള്‍ക്കും നേതൃത്വം നല്‍കുന്നു

  • വൈസ് പ്രസിഡന്‍റ്

ഭരണ പ്രവർത്തനങ്ങളിൽ സഹകരണം നൽകുന്നു. പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ ഭരണ ചുമതലകള്‍ നിര്‍വഹിക്കുന്നത് വൈസ് പ്രസിഡന്‍റാണ്

 

  • സ്ഥിരം സമിതികള്‍

പഞ്ചായത്തിലെ വികസനം, ധനകാര്യം, ആരോഗ്യം, വിദ്യാഭ്യാസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതികളാണ് സ്ഥിരം സമിതികള്‍.

  • വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി

പഞ്ചായത്തിന്‍റെ വികസന പദ്ധതികള്‍ നടപ്പാക്കുന്നു. ജനക്ഷേമവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമിടുന്നു.

  • ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

പഞ്ചായത്തിന്‍റെ വരുമാനവും ചെലവുകളും നിയന്ത്രിക്കുന്ന സമിതിയാണ് ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി.

  • ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി

ആരോഗ്യ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന സമിതിയാണ്.

  • ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്ന സമിതിയാണ്.

സാമൂഹിക സുരക്ഷയും ക്ഷേമ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു

  • മറ്റ് ഉപസമിതികള്‍

പ്രത്യേക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്ന സമിതികളാണ്. വിവിധ പദ്ധതികള്‍ക്ക് സഹായം നല്‍കുന്നു.

 

  • പഞ്ചായത്ത് സെക്രട്ടറി

പഞ്ചായത്തിന്‍റെ പ്രധാന ഭരണ ഉദ്യോഗസ്ഥനാണ് സെക്രട്ടറി. ഓഫീസ് പ്രവർത്തനങ്ങൾ, ഫയൽ നടപടികൾ, ഭരണ നിർവഹണം എന്നിവ ഏകോപിപ്പിക്കുന്നു.

  • അസിസ്റ്റന്‍റ് സെക്രട്ടറി

പഞ്ചായത്തിന്‍റെ ഭരണ-ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു.

കുടുംബശ്രീയുടെ മെമ്പര്‍ സെക്രട്ടറിയായും വിവിധ ക്ഷേമപദ്ധതികളുടെ ഏകോപകനായും പ്രവര്‍ത്തിക്കുന്നു.

പട്ടികജാതി വികസന പദ്ധതികളുടെ നിര്‍വഹണ ചുമതലകളും വഹിക്കുന്നു.

  • ജൂനിയര്‍ സൂപ്രണ്ട്

പഞ്ചായത്തിന്‍റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് .ഫയല്‍ നടപടികളും ഓഫീസ് സെക്ഷനുകളുടെയും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നു.

ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടവും നിയന്ത്രണവും നല്‍കുന്നു.

  • അക്കൗണ്ടന്‍റ്

പഞ്ചായത്തിന്‍റെ സാമ്പത്തിക ഇടപാടുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനാണ് അക്കൗണ്ടന്‍റ്.

വരുമാന-ചെലവ് കണക്കുകള്‍ തയ്യാറാക്കി പരിപാലിക്കുന്നു.

ബജറ്റ്, നികുതി, ധനകാര്യ രേഖകള്‍ എന്നിവ ക്രമീകരിക്കുന്നു.

  • സീനിയര്‍ ക്ലര്‍ക്ക്

ഓഫീസ് രേഖകളും ഭരണ നടപടികളും മേല്‍നോട്ടം വഹിക്കുന്ന ജീവനക്കാരനാണ് സീനിയര്‍ ക്ലര്‍ക്ക്.

വിവിധ ഓഫീസ് സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

പ്രധാന ഫയലുകളുടെ പരിശോധനയും നടപടികളും നിയന്ത്രിക്കുന്നു.

  • ക്ലര്‍ക്ക്

പഞ്ചായത്തിലെ ഫയലുകളും രേഖകളും കൈകാര്യം ചെയ്യുന്ന ജീവനക്കാരനാണ് ക്ലര്‍ക്ക്.

നികുതി പിരിവ്, അപേക്ഷകള്‍, ഓഫീസ് രജിസ്റ്ററുകള്‍ എന്നിവ നിയന്ത്രിക്കുന്നു.

വാര്‍ഡ് അടിസ്ഥാനത്തിലുള്ള ചുമതലകളും സേവന പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുന്നു.

  • ഓഫീസ് അറ്റന്‍ഡന്‍റ്

പഞ്ചായത്തിന്‍റെ ദൈനംദിന ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു 

രേഖകള്‍ കൈമാറല്‍, ഓഫീസ് ക്രമീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു.

ഓഫീസിന്‍റെ പൊതുവായ സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു.